
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുമായി ബന്ധപ്പെട്ട് ഡി.സി.സി തലം വരെയുള്ള കമ്മിറ്റികളിൽ ചില മാറ്റങ്ങൾ വേണ്ടിവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. പ്രവർത്തനത്തിൽ പോരായ്മകളുണ്ടായെന്ന പരാതികളുടെ അടിസ്ഥാനത്തിൽ അനിവാര്യമായ മാറ്റങ്ങൾ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുവാദത്തോടെ വരുത്തുമെന്നും കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുന്നണി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ മുന്നോട്ടുവച്ച പൊതുവായ നിർദ്ദേശങ്ങൾ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി പരിശോധിക്കും. പരാതികളുള്ള കമ്മിറ്റികളുടെ പ്രവർത്തനം എങ്ങനെ മെച്ചപ്പെടുത്താമെന്നത് ഗൗരവപൂർവ്വം പരിശോധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തനം ഊർജ്ജസ്വലമാക്കുകയാണ് ലക്ഷ്യം.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രവർത്തനം തീരെ മോശമായിട്ടില്ല. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് നിലയിലെ വ്യത്യാസം 0.95 ശതമാനം മാത്രമാണ്. എന്നാൽ, കേരളത്തിലെ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിനെതിരായ എണ്ണമറ്റ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയമായി കൂടുതൽ അനുകൂല സാഹചര്യമുണ്ടായിട്ടും പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല. നേതാക്കളുമായുള്ള ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ബൂത്ത് മുതൽ കെ.പി.സി.സി തലം വരെയുള്ള പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. പാർട്ടിക്ക് ദൗർബല്യമുണ്ടായിടത്തെല്ലാം അനിവാര്യമായ തിരുത്തൽ നടപടികളുണ്ടാവും.
 പരസ്യ പ്രസ്താവന ഒഴിവാക്കണം
പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് എല്ലാ നേതാക്കളെയും അറിയിച്ചതായി താരിഖ് അൻവർ പറഞ്ഞു. പരാതികളുണ്ടെങ്കിൽ എ.ഐ.സി.സി നേതൃത്വത്തെ നേരിട്ട് ബന്ധപ്പെടാം. യു.ഡി.എഫ് വികസനം അജൻഡയിലില്ല. രാഹുൽഗാന്ധിയുടെ വിദേശ സന്ദർശനത്തെ ബി.ജെ.പി ആയുധമാക്കുന്നത്, അദ്ദേഹത്തെ ഭയക്കുന്നതിനാലാണ്. അദ്ദേഹം എവിടെ പോകുന്നുവെന്ന് ശ്രദ്ധിച്ചിരിക്കുകയാണവർ. കേരളത്തിലെ ക്രൈസ്തവ സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെട്ട് ചർച്ച നടത്തുന്നതിൽ തെറ്റില്ല. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടേതല്ലെന്നും താരിഖ് അൻവർ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, ഐവാൻ ഡിസൂസ തുടങ്ങിയവരും സംബന്ധിച്ചു.
 എ.ഐ.സി.സി സെക്രട്ടറിമാർക്ക് ജില്ലകളുടെ ചുമതല
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി.മോഹൻ, ഇവാൻ ഡിസൂസ,പി.വിശ്വനാഥൻ എന്നിവർക്ക് വിവിധ ജില്ലകളുടെ ചുമതല താരിഖ് അൻവർ നൽകി. മോഹന് കാസർകോട്,കണ്ണൂർ,വയനാട്,കോ