rtain

തിരുവനന്തപുരം: മംഗള എക്സ്‌പ്രസ് ട്രെയിനിന് തീവയ്‌ക്കാൻ പദ്ധതിയിടുന്നുവെന്ന് പൊലീസ് ആസ്ഥാനത്തെ ഇ.ആർ.എസ്.എസ് കൺട്രോൾ റൂമിൽ വിളിച്ച് വ്യാജസന്ദേശം നൽകിയ ആളെ പൊലീസ് പിടികൂടി. മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുൾ മുനീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സംഭവം.
അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത നിരവധി സിംകാർഡുകളും മൊബൈൽ ഫോണും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഫയർഫോഴ്സ്, റെയിൽവേ പൊലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിലേക്കും ഇയാൾ വ്യാജസന്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. വിവിധ നമ്പരുകളിൽ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തിയതിന് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.