sabarimala

തിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 6 മുതൽ sabarimalaonline.org ലൂടെ ആരംഭിക്കും .31 മുതൽ 2021 ജനുവരി 7 വരെയുള്ള ബുക്കിംഗ് ആണ് ഇന്ന് ആരംഭിക്കുന്നത്.

തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും 5000 പേർക്ക് വീതം പ്രവേശനം ഉണ്ടാകും. 31 മുതൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് ആർ.ടി.പി.സി.ആർ / ആർ.ടി ലാമ്പ് / എക്സ്‌പ്രസ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് . 48 മണിക്കൂറാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. കൊവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ശബരിമലയലേക്ക് കടത്തിവിടില്ല. ഭക്തർക്ക് നിലയ്ക്കലിൽ കൊവിഡ് പരിശോധന സംവിധാനമില്ല.