arya-mayor

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ചലച്ചിത്രതാരം കമലഹാസനും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും. ട്വിറ്ററിലൂടെയാണ് ഇരുവരും അഭിനന്ദിച്ചത്. ആര്യയുടെ വാർഡായ മുടവൻ മുകളിൽ ജനിച്ചുവർന്ന നടൻ മോഹൻലാലും കഴിഞ്ഞ ദിവസം ആര്യയെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

'ചെറുപ്രായത്തിൽ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ. തമിഴ്നാട്ടിൽ മക്കൾ നീതി മയ്യവും മാറ്റത്തിനായുള്ള ഒരുക്കത്തിലാണ് '

-കമലഹാസൻ

'തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടെയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കൾ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുന്നതും ഇങ്ങനെയാണ്.

-ഗൗതം അദാനി