
വിതുര: കോൺഗ്രസ് ഐ വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ 136 മത് ജൻമദിനാഘോഷം സംഘടിപ്പിച്ചു. വിതുര കലുങ്ക് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ് അദ്ധ്യക്ഷത വഹിച്ചു. എൽ.കെ. ലാൽറോഷിൻ, ലാൽറോയി, സുരേഷ്കുമാർ, ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ഷീലാവേണുഗോപാൽ, കെ.ആർ.വിജയൻ, ഇ.എം.നസീർ, കൃഷ്ണൻനായർ, പ്രസന്നൻ, റോബിൻസൺ, ഒരുപറ സുരേന്ദ്രൻ, ബി.ആർ. സുനിൽകുമാർ, സി.ഷാജി, പ്രേംഗോപകുമാർ എന്നിവർ പങ്കെടുത്തു.