കൊച്ചി: തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഒരു സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. 17,600 രൂപ ശമ്പളത്തിൽ 2021 മാർച്ച് 31 വരെയാണ് നിയമനം. റെഗുലർ പഠനത്തിലൂടെ സെെക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലീനിക്കൽ സെെക്കോളജിയിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ. ഡിസംബർ 31ന് രാവിലെ 10 ന് ഹാജരാകണം.