kstrc

തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ കെ.എസ്.ആർ.ടി.സി നാലായിരത്തിലേറെ സർവീസുകൾ നടത്തും. മുഴുവൻ സർവീസുകളും (5600) നടത്തുമെന്നാണ് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നത്. എന്നാൽ, 4000 സർവീസുകൾ നടത്തിയ ശേഷം യാത്രക്കാർ കൂടുന്നതനുസരിച്ച് എണ്ണം വർദ്ധിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി തീരുമാനിച്ചത്.

ഇന്നലെ 3100 സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയത്. 1500 ബസുകൾ അറ്റകുറ്റ പണിക്കായി കട്ടപ്പുറത്താണിപ്പോൾ. പണികൾക്കായി സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടുതൽ സർവീസുകൾ നടത്തുന്നതിന് മദ്ധ്യമേഖലയിൽ നിന്ന് 60 ‌ഡ്രൈവർമാരെ ദക്ഷിണമേഖലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ജനവരി ഒന്നു മുതൽ സ്കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾ ആരംഭിക്കും. നാലിന് കോളേജും തുറക്കും. ഇതോടെ ബസ് യാത്രക്കാരുടെ എണ്ണം കൂടും.