dd

ശാസ്താംകോട്ട: പോരുവഴിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വിദേശമദ്യം ശൂരനാട് പൊലീസ് പിടിച്ചെടുത്തു.അമ്പലത്തും ഭാഗം സ്വദേശി മോഹനന്റെ വ്യാപാര സ്ഥാപനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 25 കുപ്പി വിദേശമദ്യമാണ് പിടിച്ചത്.സമീപത്തെ ബിവറേജസ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് വലിയ വിലയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു. എസ്.ഐ മാരായ ശ്രീജിത്ത്,ചന്ദ്ര മോൻ, എ.എസ്.ഐമാരായ പ്രദീപ്, മധു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.