ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഭൂമിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ സമുച്ചയങ്ങളും കെട്ടിടങ്ങളും നിർമിക്കാനുള്ള പദ്ധതി നിലവിലെ പാട്ടവ്യവസ്ഥകൾക്ക് എതിരാകരുതെന്ന് റവന്യു വകുപ്പ്. ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയിൽ സ്വകാര്യപങ്കാളിത്തത്തോടെ നിക്ഷേപം നടത്തി വരുമാനമുണ്ടാക്കാനാണ് കെ.എസ്.ആർ.ടി.സി പദ്ധതിയിട്ടത്. പാട്ട വ്യവസ്ഥപ്രകാരം കെ.എസ്.ആർ.ടി.സിക്ക് കൈമാറിയിട്ടുള്ള റവന്യു ഭൂമി മറ്റാവശ്യങ്ങൾക്ക് വനിയോഗിക്കുന്നതിൽ നിയമപരമായ തടസമുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. ബസ് സ്റ്റാൻഡ് നിർമിക്കാനും യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാനുമാണ് പലയിടത്തും റവന്യുഭൂമി കൈമാറിയിട്ടുള്ളത്. പാട്ടക്കരാറിന് അനുയോജ്യമായ വ്യവസ്ഥകൾമാത്രമേ കെ.എസ്.ആർ.ടി.സി സ്വീകരിക്കാവൂ എന്ന് റവന്യുമന്ത്രി നിർദേശം നൽകി.