c

തിരുവനന്തപുരം :അദ്ധ്യക്ഷസ്ഥാന തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു. അർഹമായ സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് സി.പി.ഐ വിട്ടു നിൽക്കാനാണ് തീരുമാനം.സി.പി.എം ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഷൈലജാ ബീഗത്തെ സി.പി.എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിലും തർക്കം തുടരുന്നതാണ് തീരുമാനത്തിന് കാരണം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ന് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ രണ്ടുപാർട്ടുകളുടെയും പ്രതിനിധികൾ ചർച്ച നടത്തും.