
തിരുവനന്തപുരം: ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ തിരുവനന്തപുരത്തെത്തും. കണ്ണൂരിൽ നിന്നു ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ഭാഗവത് വൈകുന്നേരം കവടിയാറിലെ വിവേകാനന്ദ പാർക്കിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 6.15ന് രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. 31ന് പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാത്രി 7 ന് മുംബയിലേക്ക് തിരിക്കും.