
തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് 314 കോടി രൂപ കൂടി കേന്ദ്രത്തിൽ നിന്ന് സഹായം കിട്ടി. നഷ്ടപരിഹാരത്തിന്റെ ഒമ്പതാമത്തെ ഗഡുവാണിത്. ഇത്തവണ എല്ലാ സംസ്ഥാനങ്ങൾക്കുമായി 6000 കോടിയാണ് കേന്ദ്രം റിസർവ്വ് ബാങ്കിന്റെ സ്പെഷ്യൽ വിൻഡോ വഴിയുള്ള വായ്പയെടുത്ത് വിതരണം ചെയ്തത്. ഇതോടെ, ആകെ 54,000 കോടി വിതരണം ചെയ്തു. കേരളത്തിന് ഇതുവരെ 1538.88 കോടിയാണ് കിട്ടിയത്. ആദ്യത്തെ നാലു ഗഡു കേരളത്തിന് കിട്ടിയിരുന്നില്ല. കേന്ദ്രം മുന്നോട്ട് വച്ച് ഓപ്ഷൻ സ്വീകരിച്ചതോടെ അഞ്ചാം ഗഡു മുതലാണ് കിട്ടിത്തുടങ്ങിയത്. ഇത്തവണ 5.15 ശതമാനം പലിശയ്ക്കാണ് വായ്പ.