
കൊല്ലം: കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനെത്തിയ യുവാവ് കൊട്ടാരക്കര മൈലം ആക്കവിള പാറക്കുളത്തിൽ ചാടി മരിച്ചു. കൊട്ടാരക്കര വെണ്ടാർ മൂഴിക്കോട് ഗിരിജാ ഭവനത്തിൽ സന്തോഷ്- ഗിരിജ ദമ്പതികളുടെ മകൻ അജയ് ആണ് (22) മരിച്ചത്.
കൊട്ടാരക്കര പുലമണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന അജയ് ഞായറാഴ്ച രാത്രിയിലാണ് മൂന്ന് കൂട്ടുകാർക്കൊപ്പം പാറക്കുളത്തിന് സമീപം എത്തിയത്. മടങ്ങാനൊരുങ്ങവെ താഴ്ചയുള്ള വിശാലമായ പാറക്കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയത്. തിങ്കളാഴ്ച ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പതിനൊന്നോടെ മൃതദേഹം കണ്ടെത്തിയത്.
സഹോദരൻ: അക്ഷയ്.