
ഓയൂർ : കരിങ്ങന്നൂർ പിരപ്പൻകോട് ചാവരു കാവിൽ മോഷണം. 7000 രൂപയും അഞ്ച് സ്വർണ താലിയും 11 സ്വർണ പൊട്ടുകളും കവർന്നു.ശനിയാഴ്ച്ച രാത്രിയിലായിരുന്നു മോഷണം.സ്റ്റോർ റൂമിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ അലമാര പൊളിച്ച് പണവും സ്വർണവും കവരുകയായിരുന്നു.ഇതോടൊപ്പം ദേവീപ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഓടിളക്കി ശ്രീകോവിലിനുള്ളിൽ കടന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലികളും പൊട്ടുകളും അപഹരിച്ചു. മോഷ്ടാക്കൾ അപഹരിച്ച നാണയത്തുട്ടുകൾ ക്ഷേത്രത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിൽ നിന്ന് വിരലടയാള വിദഗ്ധരും കൊല്ലത്ത് നിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. പൂയപ്പളളി പൊലീസ് കേസെടുത്തു.