വർക്കല: ശിവഗിരി മഠത്തിൽ നടന്നു വന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾക്ക് നഗരസഭ ഏർപെടുത്തിയിരുന്ന വിലക്ക് ഉടൻ പിൻവലിക്കണമെന്ന് സി.പി.ഐ വർക്കല ലോക്കൽകമ്മിറ്റി ആവശ്യപ്പെട്ടു.ചിലനിക്ഷിപ്ത താല്പര്യങ്ങളുടെ പേരിലാണ് കേരളത്തിന്റെ നവോത്ഥാനഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞത്.ലക്ഷക്കണക്കിന് തീർത്ഥാടകർ വന്നുപോകുന്ന ശിവഗിരിയിൽ തീർത്ഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനു വേണ്ടിയുളള നിർമ്മാണ പ്രവർത്തനങ്ങളാണ് തടഞ്ഞിട്ടുളളത്.ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുളള നിയമതടസമുണ്ടെങ്കിൽ മുഖ്യമന്ത്റി നേരിട്ടിടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.