
സംവിധായകൻ സക്കറിയ തിരക്കഥയെഴുതുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. മോമോ ഇൻ ദുബായ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രമായിരിക്കുമെന്ന് സക്കറിയ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നവാഗതനായ അമീൻ അസ്ലമാണ് സംവിധാനം. അനു സിത്താര, അനീഷ്.ജി.മേനോൻ, അജു വർഗീസ്, ഹരീഷ് കണാരൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക. സക്കറിയ, പി.ബി.അനീഷ്, ഹാരിസ് നേശം എന്നിവരാണ് നിർമ്മിക്കുന്നത്. ജിംഷി ഖാലിദാണ് ക്യാമറ.വരികളൊരുക്കുന്നത് മുഹ്സിൻ പരാരിയാണ്. ജാസി ഗിഫ്റ്റും ഗഫൂർ.എം.ഖയൂമുമാണ് സംഗീതം.