photo

നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം ചെല്ലാംകോട് ശാഖയുടെ കീഴിലുള്ള ഗുരുപീഠം വനിതാ സ്വയംസഹായ സംഘം വാർഷികം നടന്നു.ശാഖാ പ്രസിഡന്റ് കിഷോർകുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് മുഖ്യപ്രഭാഷണം നടത്തി.വനിതാസംഘം യൂണിറ്റ് ജോയിന്റ് കൺവീനർ സരിതാ ബിജു സ്വാഗതം പറഞ്ഞു.കൺവീനർ പ്രീത ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു.ബോർഡ് മെമ്പർ ബാലചന്ദ്രൻ,യൂണിയൻ ഭാരവാഹികളായ ജിത്തു ഹർഷൻ,ഗോപാലൻ റൈറ്റ്,വനിതാസംഘം മെമ്പർ കലാകുമാരി,ശാഖാ സെക്രട്ടറി ബൈജു,ശാഖാ കമ്മിറ്റിയംഗങ്ങളായ ഭദ്രൻ,അഖിൽ,ശരത്ത്,മഹേഷ്,വനിതാസംഘം സെക്രട്ടറി ജയശ്രീ,ലീന തുടങ്ങിയവർ പങ്കെടുത്തു.യൂണിറ്റംഗം ശ്രീല നന്ദി പറഞ്ഞു.