
ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയുടെ ചെയർപേഴ്സണായി സ്ഥാനമേറ്റ ദിവസം തന്നെ അഡ്വ.എസ്.കുമാരിയും വൈസ് ചെയർമാനായ ജി.തുളസീധരൻ പിള്ളയും മുതിർന്ന എൽ.ഡി.എഫ് പ്രവർത്തകരെ കണ്ട് അനുഗ്രഹം തേടിയത് ശ്രദ്ധേയമായി. കെ.കൃഷ്ണപിള്ള, സുകുമാരൻ നായർ,ശ്രീധരൻപിള്ള, ജി.ബാബു, മാധവൻ ആശാരി എന്നിവരെയാണ് ഇവർ സന്ദർശിച്ചത്. ഇവരെപ്പോലെയുള്ളവരുടെ മാതൃകാപരമായ സംഘടനാ പ്രവർത്തനങ്ങൾ തന്റെ പൊതു പ്രവർത്തനങ്ങളിൽ ഏറെ പ്രചോദനമായിട്ടുണ്ടെന്ന് അഡ്വ.എസ്.കുമാരി പറഞ്ഞു. കൗൺസിലർമാരായ കെ.എസ്.സുധാകുമാരി, കെ.പി.രാജഗോപാലൻപോറ്റി, സി.പി.എം ഈസ്റ്റ് എൽ.സി സെക്രട്ടറി സി.ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.