തിരുവനന്തപുരം: 'അവകാശ സംരക്ഷണം നിയമനിർമ്മാണത്തിലൂടെ' എന്ന മുദ്രാവാക്യമുയർത്തി യാക്കോബായ സുറിയാനി സഭ മീനങ്ങാടിയിൽ നിന്നും തുടങ്ങിയ അവകാശ സംരക്ഷണ യാത്ര സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. തുമ്പമൺ ഭദ്രസനാധിപനും സഭാ ലിറ്റിഗേഷൻ കമ്മിറ്റി ചെയർമാനുമായ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു.പള്ളിക്കൽ സുനിൽ,ഐസക്ക് മാർ ഒസ്താത്തിയോസ് ,തോമസ് മാർ അലക്സന്ത്രയോസ് ,അനൂപ് ജേക്കബ് എം.എൽ.എ,തിരുമേനിമാരായ കുര്യാക്കോസ് മാർ ക്ലിമീസ്,ഏലിയാസ് മാർ അത്താനാസിയോസ് ,മാത്യുസ് മാർ തേവോദോസിയോസ് ,സഖറിയാസ് മാർ പീലക്സിനോസ്,മാർക്കോസ് മാർ ക്രിസ്റ്റോസ്റ്റമോസ്‌,യാക്കോബ് മാർ അന്തോണിയോസ് , സഭാ ട്രസ്റ്റി സി.കെ.ഷാജി , സഭാ വൈദിക സെക്രട്ടറി സ്ലീബാ പോൾ കോർ എപ്പിസ്‌കോപ്പ എന്നിവർ പങ്കെടുത്തു.