
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് നായകനായ മാസ്റ്റർ ജനുവരി 13ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റർ കൊവിഡ് ഭീഷണി മൂലം മാറ്റി വയ്ക്കുകയായിരുന്നു. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. രവിചന്ദർ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ ജെറീമിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.