piravom11

തിരുവനന്തപുരം: സഭാതർക്കം പരിഹരിക്കാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായാ സഭാ നേതൃത്വം സംസ്ഥാന സർക്കാരിനെ സമീപിച്ചു. അഞ്ച് ലക്ഷം വിശ്വാസികൾ ഒപ്പിട്ട ഭീമഹർജി സർക്കാരിന് സമർപ്പിച്ചു. മന്ത്രി ഇ.പി. ജയരാജൻ ഹർജി സ്വീകരിച്ചു.

2020ലെ സെമിത്തേരി ബിൽ അടക്കം സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ ധീരമെന്ന് വിശേഷിപ്പിച്ച സഭാ നേതൃത്വം പള്ളിത്തർക്കത്തിലും സമാനമായ രീതിയിൽ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

പള്ളികളിൽ റഫറണ്ടം നടത്തി ഭൂരിപക്ഷവും ന്യൂനപക്ഷവും തിരിച്ചറിഞ്ഞ് ഭാഗം വയ്ക്കുകയാണ് ശാശ്വത പരിഹാരമെന്ന് യാക്കോബായാസഭ വ്യക്തമാക്കി. നൂറ്റാണ്ടുകളായുള്ള തർക്കം കോടതിവിധിയിലൂടെ മാത്രം പരിഹരിക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

മാത്യൂസ് മോർ തേവോദോസിയോസ്, മാത്യൂസ് മോർ അന്തിമോസ്, വൈദിക ട്രസ്റ്റി സ്ലീബാ വട്ടാവേലിൽ കോർ എപ്പിസ്‌കോപ്പ, അൽമായ ട്രസ്റ്റി ഷാജി ചൂണ്ടയിൽ, ഫാ. ജോർജി ജോൺ കട്ടച്ചിറ, ഷെവലിയാർ. അലക്സ് എം ജോർജ് എന്നിവരാണ് മന്ത്രിയുടെ ചേമ്പറിലെത്തി ഭീമഹർജി നൽകിയത്.