
തിരുവനന്തപുരം: ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ ഡിജിറ്റൽ ലോകത്തെ അടുത്തറിഞ്ഞ വർഷമായിരുന്നു 2020. ക്ലാസ് മുറിയിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൽ നിന്ന് മൊബൈൽ ഫോണിലേക്ക് പഠനം ഒതുങ്ങിയ വർഷം. സ്കൂളിലെ പഠനത്തിനൊപ്പം വരില്ലെങ്കിലും കൊവിഡ് വെല്ലുവിളിയെ അതിജീവിക്കാനുള്ള മറുമരുന്നായിരുന്നു ഓൺലൈൻ വിദ്യാഭ്യാസം.
സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യമൊരുക്കലും വിവരസാങ്കേതിക മേഖലകളുടെ ഫലപ്രദമായ ഉപയോഗത്തിലും വിദ്യാഭ്യാസവകുപ്പും ശ്രദ്ധ കേന്ദ്രീകരിച്ചു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഹൈടെക്കാക്കുക എന്ന ആശയത്തിനാണ് അടുത്ത അദ്ധ്യയന വർഷത്തിൽ മുൻതൂക്കം നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ശൃംഖലയായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകളിൽ 1.73 ലക്ഷം പേർ അംഗങ്ങളായിരിക്കുന്നത്.
മാറ്റങ്ങൾ പലതിലും
 എട്ട് മുതൽ 12 വരെയുള്ള സ്മാർട്ട് മുറികൾ- 45,000
 ഐ.ടി ലാബുകൾ സ്ഥാപിച്ച പ്രൈമറി സ്കൂളുകൾ- 13,000
 16,027 സ്കൂളുകളിലായി സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്കായി നൽകിയ ഉപകരണങ്ങൾ- 3,74,274
 ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് നൽകിയ ലാപ്ടോപ്പ്- 1,19054
 പ്രൊജക്ടർ- 69943
 ഡി.എസ്.എൽ.ആർ കാമറ- 4578
 ടി.വി- 4545
 മൾട്ടിഫംഗ്ഷൻ പ്രിന്റർ- 4611
 സ്‌ക്രീൻ- 23098
 വെബ്ക്യാം- 4720
ഐ.ടി അടിസ്ഥാന സൗകര്യം ഏർപ്പെടുത്തിയ സ്‌കൂളുകൾ- 4752
 ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമൊരുക്കിയ സ്‌കൂളുകൾ - 14,000