ngo

തിരുവനന്തപുരം: രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.ജി.ഒ യൂണിയന്റെ വിവിധ ജില്ലാ കമ്മിറ്റികൾ നൽകിയ പത്ത് ലക്ഷത്തി അയ്യായിരം രൂപ സംസ്ഥാന സമ്മേളനത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ കിസാൻസഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ്.രാമചന്ദ്രൻപിള്ളയ്ക്ക് കൈമാറി.

യൂണിയന്റെ 57-ാം സംസ്ഥാന സമ്മേളനം എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.വി.ശശിധരൻ രക്തസാക്ഷി പ്രമേയവും സെക്രട്ടറി ആർ.സാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളെയും തിര‌ഞ്ഞെടുത്തു. ഇ.പ്രേംകുമാർ (പ്രസിഡന്റ്), എം.വി.ശശിധരൻ, ടി.പി.ഉഷ, ബി.അനിൽകുമാർ(വൈസ് പ്രസിഡന്റുമാർ), എം.എ.അജിത്കുമാർ (ജനറൽ സെക്രട്ടറി), വി.കെ.ഷീജ, എസ്.അജയകുമാർ, ആർ.സാജൻ (സെക്രട്ടറിമാർ, എൻ. നിമൽരാജ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.