
തിരുവനന്തപുരം:കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മിഷൻ ബിൽ പിൻവലിക്കണമെന്ന് ആവശ്യപെട്ട് വിവിധ നഴ്സിംഗ് സംഘടനകളുടെ നേതൃത്വത്തിൽ നഴ്സുമാരും നഴ്സിംഗ് വിദ്യാർത്ഥികളും ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി.
തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ, സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.