
മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ നൈനാംകോണം ജംഗ്ഷന് സമീപമുള്ള കുറ്റിക്കാട്ടിൽ ഇന്നലെ ഉച്ചയ്ക്ക് തീപിടിത്തമുണ്ടായി. വിവരം അറിഞ്ഞയുടൻ ഗ്രാമപഞ്ചായത്ത് മെമ്പർ ജി. ഗോപകുമാർ സ്ഥലത്തെത്തുകയും ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ച് അവർ എത്തി തീ കെടുത്തി. കുറ്റിക്കാടിന്റെ അടിഭാഗമാണ് തീ പിടുത്തത്തിൽ കൂടുതൽ കത്തി നശിച്ചത്. ഫയർ ഫോഴ്‌സ് ഉടൻ എത്തി തീ കെടുത്തിയതിനാൽ കൂടുതൽ സ്ഥലത്തേയ്ക്ക് തീ പടരാതെ തടയാൻ കഴിഞ്ഞു.