ambika

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എമ്മിലെ ഒ.എസ്. അംബിക പ്രസിഡന്റും ജനതാദളിലെ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ വൈസ് പ്രസിഡന്റുമാകും. ഇടയ്‌ക്കോട് ജനറൽ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒ.എസ്. അംബിക രണ്ടാം തവണയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത്. നേരത്തെ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വക്കം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫിറോസ് ലാൽ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരുന്നു. 2005ൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 12,​ കോൺഗ്രസിന് ഒന്നും സീറ്റാണ് ലഭിച്ചത്.