kandansastha-kadave

മലയിൻകീഴ് : കരമനയാറ്റിലെ പെരുകാവ് തൈവിള കണ്ടൻ ശാസ്താക്ഷേത്രത്തിന് സമീപത്തെ കുളക്കടവ് ആർ.ഡി.ഒ സന്ദർശിച്ചു. ഇനിയൊരു മനുഷ്യജീവൻ പൊലിയാൻ ഇടവരില്ലെന്ന് ആർ.ഡി.ഒ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി. കടവിൽ അപായ സൂചനാ മുന്നറിയിപ്പ് ബോർഡ് അടിയന്തരമായി സ്ഥാപിക്കും, ഇറിഗേഷൻ വകുപ്പുമായി ആലോചിച്ച് അപകടം ഒഴിവാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും ആർ.ഡി.ഒ.നാട്ടുകാരെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ബി. ബിജുദാസ്,പഞ്ചായത്ത് അംഗം ടി. ഉഷാകുമാരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ 24 നാണ് കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി വീണ് വിദ്യാർത്ഥികളായ പെരുകാവ് 'നന്ദന'ത്തിൽ എൻ. വാസുദേവൻനായരുടെ മകൻ വിഷ്ണുദേവ്(19), തൈക്കാട് വലിയശാല 'മക'ത്തിൽ സുധീർകുമാറിന്റെ മകൻ അനന്തൻ(19)എന്നിവർ മുങ്ങിമരിച്ചത്. കുളക്കടവിലെ അപകട സാദ്ധ്യതയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന പൊതു ആവശ്യത്തെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്.