തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരമുണ്ടാക്കുന്നതിനായി നെടുമങ്ങാട് താലൂക്കിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തിൽ ഓൺലൈൻ അദാലത്ത് നടന്നു. എല്ലാ അപേക്ഷകരുമായും കളക്ടർ ഓൺലൈൻ വഴി സംസാരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള 60 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ഇതിൽ 38 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവയിൽ എത്രയും വേഗം നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. അക്ഷയ സെന്ററുകൾ മുഖേനയാണ് ജനങ്ങൾ അദാലത്തിൽ പങ്കെടുത്തത്.