തിരുവനന്തപുരം : കളരിപ്പണിക്കർ ഗണക കണിശ സഭയുടെ (കെ.ജി.കെ.എസ്) 2021ലെ കലണ്ടർ സംസ്ഥാനപ്രസിഡന്റ് ഡോ.പാച്ചല്ലൂർ അശോകൻ പ്രകാശനം ചെയ്തു. കേരള സമസ്ത വിശ്വകർമ്മ സഭ (കെ.എസ്.വി.എസ്) സംസ്ഥാന സമിതി അംഗം പെരുകാവ് വിജയകുമാർ ഏറ്റവാങ്ങി. കെ.ജി.കെ.എസ് ട്രഷറർ ആർ.എസ്.സഞ്ജീവ്കുമാർ, ജില്ലാ ട്രഷറർ അശോകൻ വഴയില, യുവജനസഭ പ്രസിഡന്റ് കെ.ഹരിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.