
തിരുവനന്തപുരം: അംഗീകൃത തൊഴിലാളി സംഘടനകളെ തിരഞ്ഞെടുക്കുന്നതിന് കെ.എസ്.ആർ.ടി.സിയിൽ ബുധനാഴ്ച ഹിതപരിശോധന നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടിംഗ്.
എഴു സംഘടനകളാണ് മത്സരരംഗത്തുള്ളത്. 15 ശതമാനം വോട്ട് ലഭിക്കുന്ന യൂണിയനുകൾക്ക് അംഗീകാരം ലഭിക്കും. സംഘടകൾ നേരിട്ടും മുന്നണിയായും മത്സരരംഗത്തുണ്ട്. 27,500 സ്ഥിരജീവനക്കാർക്കാണ് വോട്ടവകാശമുള്ളത്. താത്കാലിക ജീവനക്കാർക്ക് വോട്ടില്ല. ജനുവരി ഒന്നിന് രാവിലെ എട്ടിനാണ് വോട്ടെണ്ണൽ.