jail

തിരുവന്തപുരം: ജയിലുകളിൽ കൊവിഡ് വ്യാപനം തടയാനായി കൂട്ടത്തോടെ പരോളും ജാമ്യവും ലഭിച്ച തടവുകാർ ഉടൻ തിരികെയെത്തണമെന്ന് സർക്കാർ. തുറന്ന ജയിലുകളിൽ നിന്നും വനിതാ ജയിലിൽ നിന്നുമായി പുറത്തിറങ്ങിയവർ 31ന്‌ ശേഷം മൂന്നു ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണം. രണ്ടാം ഘട്ടമായി പരോൾ ലഭിച്ച 589 തടവുകാരാണ് തിരിച്ചത്തേണ്ടത്. സെൻട്രൽ ജയിലുകളിൽ നിന്നും ഹൈ സെക്യൂരിറ്റി ജയിലിൽ നിന്നുമായി മൂന്നാഘട്ടത്തിൽ പുറത്തിറങ്ങിയ 192 തടവുകാർ അടുത്ത മാസം ഏഴിന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ തിരികെയത്തണം. 65 വയസ്സിന് മുകളിലുള്ള തടവുകാർ അടുത്ത മാസം 15ന് ശേഷം മൂന്നു ദിവസത്തിനുള്ളിലും തിരികെയെത്താനാണ് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം.

.