
പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു), ആര്യ (ബഡായി ബംഗ്ലാവ്) ബേബി &മേരി (അക്ഷൻ ഹീറോ ബിജു) അന്നമ്മ ചേടത്തി (പാചകം യൂടൂബർ) എന്നിവർക്കൊപ്പം അഭിജിത്ത്, ശ്രേയ എന്നിവർ നായികാ നായകന്മാരാവുന്ന കോമഡി വെബ് സീരീസായ 'ബൂം റാങ്ങ് വില്ലേജ് ' നാളെ മുതൽ യു ട്യൂബ് ചാനൽ വഴി പ്രദർശനത്തിനെത്തും. ഹരീഷ് സി. സേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റയാൻ, യയാതി, ജലിൻ, പുണ്യാളൻ, ജസ് മോൻ, നിമേഷ്, വിവേക്, സൂരജ്, ജോയ് ജോസഫ്, ഷിബിൻ, സാന്ദ്ര, ചിത്രലേഖ, അന്നറോസ്, സോണിയ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീനു റനീഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനൂപ് ശിവൻ നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം പ്രിൻസ് കെ, ജോസ്, ജിതേഷ് പി, ഹരീഷ് സി. സേനൻ എന്നിവർ ചേർന്നെഴുതുന്നു.സംഗീതം: വി.എ. മ്യൂസിക്. പി.ആർ.ഒ: എ.എസ്. ദിനേശ്.