
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിത്തിൻ സെക്കന്റ്സ് '. സുധീർ കരമന, അലൻസിയർ, സെബിൻ സാബു, ബാജിയോ,സാന്റിനോ മോഹൻ, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബോൾ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ഡോക്ടർ സംഗീത് ധർമ്മരാജൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവഹിക്കുന്നു. ഡോക്ടർ സംഗീത് ധർമ്മരാജൻ, വിനയൻ പി. വിജയൻ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.അനിൽ പനച്ചുരാന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ: അയൂബ് ഖാൻ. ജനുവരി നാലിന് ആരംഭിക്കുന്ന 'വിത്തിൻ സെക്കന്റ്സ് ' കൊല്ലം, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലായി ചിത്രീകരിക്കും. പി.ആർ.ഒ: എ.എസ്.ദിനേശ്.