shibulal

കല്ലമ്പലം: കരവാരം പഞ്ചായത്തിൽ ബി.ജെ.പി അംഗങ്ങളായ പത്താം വാർഡിൽ നിന്നും വിജയിച്ച വി. ഷിബുലാൽ പ്രസിഡന്റും, പന്ത്രണ്ടാം വാർഡിൽ വിജയിച്ച എസ്.സിന്ധു വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ആകെ 18 വാർഡുകളുള്ള പഞ്ചായത്തിൽ ബി.ജെ.പി 9, എൽ.ഡി.എഫ് 5, യു.ഡി.എഫ് 2, എസ്.ഡി.പി.ഐ 2 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി 9 വോട്ടും, എൽ.ഡി.എഫ് എസ്.ഡി.പി.ഐയുടെ പിന്തുണയോടെ 7വോട്ടും നേടി. കോൺഗ്രസ് രണ്ട് തിരഞ്ഞെടുപ്പിലും വിട്ടുനിന്നു.