online

തിരുവനന്തപുരം: അധികം കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾകൊണ്ട് പ്രയോജനം കിട്ടിയില്ലെന്ന് കനൽ എന്ന സംഘടന നടത്തിയ സർവേയിൽ കണ്ടെത്തി.

330 കുട്ടികളിലാണ് സർവേ നടത്തിയത്. 21 ശതമാനം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഇഷ്ടപ്പെട്ടു. 62.3 ശതമാനത്തിനും നല്ല അഭിപ്രായമില്ല. 16.8 ശതമാനം കുട്ടികൾക്ക് ഒന്നും പിടികിട്ടിയില്ല.

പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുളള കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയത്. സർവേ നടത്തിയവരിൽ 11ശതമാനം പേർ പ്രൈമറി ക്ലാസുകാരും 15.8 ശതമാനം അപ്പർ പ്രൈമറിക്കാരും 33.5 ശതമാനം ഹൈസ്‌കൂൾ വിദ്യാർത്ഥികളും 39.7 ശതമാനം ഹയർ സെക്കൻഡറി വിദ്യാർത്ഥികളുമാണ്.

മൊബൈൽ ഫോൺ വഴി 79.1ശതമാനവും ടി.വിയിലൂടെ 17.4 ശതമാനവും ലാപ്‌ടോപ്പിലൂടെ 15.2 ശതമാനവും ഡെസ്‌ക് ടോപ്പിലൂടെ 7.7ശതമാനം പേരും ഓൺലൈൻ പഠനം നടത്തുന്നു.

ഓൺലൈൻ ക്ലാസിനായി പുതിയ മൊബൈലോ ടി.വിയോ കമ്പ്യൂട്ടറോ വാങ്ങിയവരാണ് 32 ശതമാനം കുട്ടികളും. 4.5 ശതമാനം കുട്ടികൾ ദിവസം 7 മണിക്കൂറിൽ കൂടുതൽ ഓൺലൈൻ ക്ലാസിനായി ചെലവഴിക്കുന്നു. ഒരു മണിക്കൂറിൽ താഴെ 18 1 % കുട്ടികൾ. അതിൽ 16.36 % പേരും ആദിവാസി മേഖലയിലാണ്.

ഇ​ന്ത്യ​ൻ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​അ​സോ.​ ​ജ​ന​റ​ൽ​ ​ബോ​ഡി​ ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​ൻ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​ജ​ന​റ​ൽ​ ​ബോ​ഡി​ ​യോ​ഗം​ ​ജ​നു.​ 2​ന് ​വൈ​കി​ട്ട് 4​ന് ​ഒാ​ൺ​ ​ലൈ​ൻ​ ​പ്ളാ​റ്റ് ​ഫോ​മി​ലൂ​ടെ​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​സു​രേ​ഷ് ​മു​തു​കു​ള​ത്തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​കൂ​ടും.​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ളും​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​എ​സ്.​കെ.​ ​സു​രേ​ഷ് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ഫോ​ൺ​:​ 9447101884.