
തിരുവനന്തപുരം: പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ ജനുവരി 11 മുതൽ 21വരെ കരസേനാ റിക്രൂട്ട്മെന്റ് റാലി നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം. സോൾജിയർ ജനറൽഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, സോൾജിയർ ട്രേഡസ്മെൻ, സോൾജിയർ ടെക്നിക്കൽ-നഴ്സിംഗ് അസിസ്റ്റന്റ്/നഴ്സിംഗ് അസിസ്റ്റന്റ്-വെറ്റിനറി തസ്തികകളിലാണ് നിയമനം.
വിദൂര വിദ്യാഭ്യാസം: അപേക്ഷ ഇന്നുകൂടി
തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഇന്ന് കൂടി ഓൺലൈനായി www.sde.keralauniversity.ac.in വഴിയാണ് അപേക്ഷിക്കാം. യു.ജി, പി.ജി പ്രോഗ്രാമുകളുടെ ഓൺലൈൻ അപേക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ എന്നിവ ജനുവരി അഞ്ചിന് മുൻപായി കാര്യവട്ടത്ത് പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യസ വിഭാഗം ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം.