komal

വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എൽ.ഡി.എഫിൽ നിന്ന് പാലോട് ഡിവിഷനിൽ വിജയിച്ച കോമളത്തെയും ഉപാദ്ധ്യാക്ഷനായി എൽ.ഡി.എഫിലെ കല്ലറ ഡിവിഷനിൽ വിജയിച്ച എസ്.എം. റാഫിയെയും എതിരില്ലാതെ തിരെഞ്ഞെടുത്തു. കോൺഗ്രസിന് വാമനപുരം ബ്ലോക്കിൽ മത്സരിക്കാനും പിന്താങ്ങാനും ആളില്ലാതായതോടെ എൽ.ഡി.എഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാതായത്. വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 15 ഡിവിഷനിൽ 14 സീറ്റും നേടിയാണ് എൽ.ഡിഎഫ് അധികാരത്തിലെത്തിയത്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഇക്കുറി പട്ടികജാതി വനിത സംവരണമായിരുന്നു. നിലവിൽ കോൺഗ്രസിന് ഒരു അംഗം മാത്രമുള്ളതിനാൽ പിന്താങ്ങാൻ ആളില്ലാത്തതിനാൽ ഇവർക്ക്, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞില്ല.