thajunnisa

വക്കം: വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ താജൂന്നീസയെ തിരഞ്ഞെടുത്തു. ബി.ജെ.പിയിലെ ജൂലിയെയാണ് പരാജയപ്പെടുത്തിയത്. താജുന്നീസ - 7, ജൂലി 5 എന്നിങ്ങനെയാണ് വോട്ടിംഗ് നില. ഭരണ സമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്നും എൽ.ഡി.എഫ് വിട്ടുനിന്നു.

14 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 7, ബി.ജെ.പി 5, എൽ.ഡി.എഫ് 2 എന്നാണ് കക്ഷിനില. ഉച്ച കഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ. ബിഷ്ണുവിനെ തിരഞ്ഞെടുത്തു. വിജയിച്ച എൻ. ബിഷ്ണുവിന് 7ഉം,എതിർത്ത ബി.ജെ.പിയിലെ സിന്ധു സുരേഷിന് 5 വോട്ടും ലഭിച്ചു. റിട്ടേണിംഗ്

ഓഫീസർ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തിരെഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ഭരണം

ലഭിച്ച കോൺഗ്രസ് അധികാരം പങ്കിടുമെന്നറിയിച്ചു. രണ്ടാമത്തെ ടേൺ ലാലിജയ്ക്കാണ്.