udf

കാസർകോട്: പൊതുജനമദ്ധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പരാതികളോ പ്രസ്താവനകളോ വാർത്തകളോ നൽകരുതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കർശന നിർദ്ദേശം നൽകിയിട്ടും കാസർകോട് ഡി.സി.സി പ്രസിഡന്റിനെതിരെ അഞ്ച് ഭാരവാഹികൾ ഒപ്പിട്ടെന്ന പരാതി ദൃശ്യമാദ്ധ്യമങ്ങളിൽ വന്നത് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അറിയിച്ചു.

ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാൻ കെ.പി.സി.സിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടപടിയെക്കുറിച്ചന്വേഷിക്കാൻ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സജി ജോസഫിനെയും സോണി സെബാസ്റ്റ്യനെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലപ്പെടുത്തി. സമിതി മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും അനിൽകുമാർ പറഞ്ഞു.