കല്ലറ: പാങ്ങോട് പഞ്ചായത്തിൽ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വൈസ് പ്രസിഡന്റും മിനിട്ടുകൾക്കകം രാജിവച്ചു. 19 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് - 8, യു.ഡി.എഫ് - 7, എസ്.ഡി.പി.ഐ - 2, വെൽഫയർ പാർട്ടി - 2 എന്നി ക്രമത്തിലാണ് കക്ഷി നില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി യു.ഡി.എഫിനും എസ്.ഡി.പി.ഐ എൽ.ഡി.എഫിനുമാണ് വോട്ടുചെയ്‌തത്. എസ്.ഡി.പി.ഐ പിന്തുണയിൽ എൽ.ഡി.എഫിലെ പ്രസിഡന്റ് സ്ഥാനാർത്ഥി ദിലീപ് കുമാറിനും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി റജീനയ്ക്കും 10 വോട്ടുകൾ ലഭിച്ചു. എന്നാൽ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന തീരുമാനത്തെ തുടർന്ന് എൽ.ഡി.എഫ് നേതൃത്വം രണ്ടുപേരെയും രാജിവയ്‌പിക്കുകയായിരുന്നു.