sss

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ.ഡി. സുരേഷ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി വിഭാഗം സംവരണമാണ്. ആ വിഭാഗത്തിൽ യു.ഡി.എഫിൽ നിന്ന് ആരും ജയിക്കാത്തതിനാൽ വോട്ടെടുപ്പിൽ നിന്ന് യു.ഡി.എഫ് വിട്ടുനിൽക്കുകയും ചെയ്‌തു. തുടർന്നാണ് സുരേഷ്‌കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മലയിൻകീഴ് ഡിവിഷനിൽ നിന്നാണ് അഡ്വ.ഡി. സുരേഷ് കുമാർ വിജയിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എ. ഷൈലജാ ബീഗം രണ്ടാം തവണയാണ് ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷ പദവിയിലെത്തുന്നത്. വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സോഫി തോമസിനെതിരെ 20 വോട്ടുകൾ നേടിയാണ് ഷൈലജാ ബീഗം വൈസ് പ്രസിഡന്റായി ചുമതലയേറ്റത്. കിഴുവിലം ഡിവിഷനിൽ നിന്നാണ് ഷൈലജ വിജയിച്ചത്‌.