s-hari

കഴക്കൂട്ടം: കാൽനൂറ്റാണ്ടിന് ശേഷം എൽ.ഡി.എഫ് അധികാരത്തിലെത്തിയ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ കൊയ്‌ത്തൂർക്കോണം വാർഡിൽ നിന്ന് വിജയിച്ച സി.പി.എം അംഗം എസ്. ഹരിയെ പ്രസിഡന്റായും പള്ളിപ്പുറം വാർഡിൽ നിന്നും വിജയിച്ച സി.പി.ഐയിലെ മാജിതാബീവിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. കീഴാവൂരിൽ നിന്നും വിജയിച്ച ബി.ജെ.പിയിലെ അനിൽകുമാറും, ശ്രീപാദത്ത് നിന്നും വിജയിച്ച കോൺഗ്രസിലെ മുരളീധരനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഹരിക്ക് 9ഉം, മുരളീധരന് 5ഉം, അനിൽകുമാറിന് മൂന്നും വോട്ട് ലഭിച്ചു. പാച്ചിറയിൽ നിന്നുള്ള പി.ഡി.പി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വരണാധികാരി ആറ്റിങ്ങൽ ടൗൺ എംപ്ളോയ്മെന്റ് ഓഫീസർ എസ്. ഗീത, ഉപവരണാധികാരി പഞ്ചായത്ത് സെക്രട്ടറി അശോക് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.