
പുനലൂർ: ആര്യങ്കാവിൽ ചന്ദന മരം മുറിച്ച് കടത്താൻ ശ്രമിച്ച നാലംഗസംഘത്തിലെ ഒരാൾ പിടിയിൽ. തമിഴ്നാട് സ്വദേശിയായ മഹേഷാ(31)ണ് വനപാലകരുടെ പിടിയിലായത്.കഴിഞ്ഞ ദിവസം ആര്യങ്കാവിലെ കോട്ടവാസൽ പ്രദേശത്തെ സ്വാഭാവിക ചന്ദന പ്ലാന്റേഷനിൽ വച്ചാണ് മഹേഷിനെ നാട്ടുകാരുടെ സഹായത്തോടെ വനപാലക സംഘം പിടികൂടിയത്. ബീറ്റിനിടെയിൽ തമിഴ്നാട് സ്വദേശികളായ നാലംഗ സംഘം ചന്ദനം മുറിക്കുന്ന ശബ്ദം കേട്ട് എത്തിയതായിരുന്നു വനപാലകർ. വനപാലകരെ കണ്ട 4 യുവാക്കളും ആയുധങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു.ഇതിനിടെ നാട്ടുകാരുടെ സഹായത്തോടെ മഹേഷിനെ വനപാലകർ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.