haseena-madhavankutti

കല്ലമ്പലം : പള്ളിക്കൽ പഞ്ചായത്തിൽ സി.പി.എം അംഗങ്ങളായ എം. ഹസീനയെ പ്രസിഡന്റായും എം. മാധവൻകുട്ടിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ആകെ 13 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ് 8, യു.ഡി.എഫ് 5, എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് 8ഉം യു.ഡി.എഫിന് 5ഉം വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്റായിരുന്നു എം. ഹസീന. 2010- 15 വർഷത്തിൽ പള്ളിക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാനായിരുന്നു എം. മാധവൻകുട്ടി.