
കല്ലമ്പലം : നാവായിക്കുളം പഞ്ചായത്ത് ബേബി രവീന്ദ്രൻ നയിക്കും. സി.പി.എം അംഗങ്ങളായ ആറാം വാർഡിൽ നിന്ന് വിജയിച്ച ബേബി രവീന്ദ്രനെ പ്രസിഡന്റായും ഏഴാം വാർഡിൽ നിന്ന് വിജയിച്ച എസ്. സാബുവിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 22 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി. എഫ് 9, യു. ഡി. എഫ് 8, ബി. ജെ. പി 5 എന്നിങ്ങനെയാണ് കക്ഷിനില. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി. ജെ. പി വിട്ടുനിന്നു. രാവിലെയും ഉച്ചക്കും നടന്ന വോട്ടെടുപ്പിൽ എൽ. ഡി. എഫിന് 9ഉം, യു. ഡി. എഫിന് 8ഉം വോട്ടുകൾ ലഭിച്ചു. ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പി ക്ക് 5 വോട്ടുകൾ ലഭിച്ചു. 2010 - 15 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരിചയ സമ്പത്ത് ബേബി രവീന്ദ്രന് ഇക്കുറി ഭരണം മികവുറ്റതാക്കാൻ സഹായകമാകും.