
തിരുവനന്തപുരം: ആർ.ശ്രീലേഖ വിരമിക്കുന്ന ഒഴിവിൽ സുധേഷ്‌കുമാറിന് ഡി.ജി.പി പദവി ലഭിക്കും. നിലവിൽ വിജിലൻസ് ഡയറക്ടറാണ് സുധേഷ്. ഐ.ജിമാരായ എസ്.ശ്രീജിത്ത്, വിജയ് സാഖറെ എന്നിവർ അഡി.ഡി.ജി.പിമാരാവും. നിലവിൽ ശ്രീജിത്ത് ക്രൈംബ്രാഞ്ച് ഐ.ജിയും സാഖറെ കൊച്ചി സിറ്രി പൊലീസ് കമ്മിഷണറുമാണ്. പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി നാഗരാജു ഐ.ജിയുമാവും.