
തിരുവനന്തപുരം: ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ബാധ സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. വിദേശത്തു നിന്ന് മടങ്ങിയെത്തിയ 15 പേരുടെ സാമ്പിളുകൾ കൂടി ഇന്നലെ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചു. ഇതോടെ അയച്ച സാമ്പിളുകൾ 29 ആയി. പുതിയ വൈറസ് ബാധയെ ചെറുക്കാനും വേഗത്തിൽ കണ്ടെത്താനും പത്ത് ലാബുകളാണ് രാജ്യത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഇവയിലൊന്നും കേരളത്തിലില്ല.