neyyatinkara

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ റൂറൽ എസ്.പി അശോകന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയുൾപ്പെടെ പരിശോധിക്കും. റിപ്പോർട്ട് ഉടൻ കോടതിക്കും ഡി.ജി.പിക്കും കൈമാറുമെന്ന് റൂറൽ എസ്.പി അറിയിച്ചു.

രാജന്റെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് കോടതിക്ക് റിപ്പോർട്ട് നൽകുന്നത്. നിയമപ്രകാരമാണോ പൊലീസിന്റെ ഒഴിപ്പിക്കൽ നടപടി, ദമ്പതികൾ തീപിടിച്ച് മരിക്കാനിടയായതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീ‌ഴ്‌ചയുണ്ടായോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് ഡി.ജി.പി നിർദ്ദേശിച്ചിരിക്കുന്നത്.