തിരുവനന്തപുരം: കൊവിഡ് മൂലം നിറുത്തിവെച്ചിരുന്ന, ആലപ്പുഴയിൽ നിന്ന് ദിവസവുമുള്ള ധൻബാദ് എക്സ് പ്രസ് ജനുവരി 11മുതൽ സ്പെഷ്യൽ ട്രെയിനായി സർവ്വീസ് പുനരാരംഭിക്കും. രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടും. മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം, ആലുവ, തൃശൂർ,വടക്കാഞ്ചേരി, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ,ചെന്നൈ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.