തിരുവനന്തപുരം : ഇടതുപക്ഷ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള സർവീസ് സംഘടനകളുടെ ചെറുത്തു നിൽപ്പുകൊണ്ടാണ് ഈ മേഖലയിൽ ബി.എം.എസ് അനുകൂല സംഘടനകൾക്ക് മുന്നേറാൻ കഴിയുന്നതെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറ‌ഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് മുപ്പത്തിനാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.ബി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി. സുനിൽകുമാർ, എസ്. കെ. ജയകുമാർ( ഫെറ്രോ),ടി.എൻ. രമേശ് ( എൻ.ജി.ഒ സംഘ് ) അരുൺകുമാർ ( യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ) ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ,ടി.ഐ.അജയകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടേറിയറ്ര് എംപ്ലോയിസ് സംഘ് പ്രസിഡന്റായി എസ്. സുദർശനനെയും ജനറൽ സെക്രട്ടറിയായി ജി. രഘുറാമിനെയും തിരഞ്ഞെടുത്തു.